ചേട്ടൻ ചതിക്കുമോ
ഡിഗ്രി കഴിഞ്ഞു പി.എസ്.സി പരീക്ഷ എഴുതി തൊഴിൽ തെണ്ടി നടക്കുന്നതിന് ഇടക്ക് ഒരു താൽകാലിക ആശ്വാസം ആയി ജോലിക്ക് കയറിയതാണ് വീട്ടിന് അടുത്തുള്ള ഓട്ടു കമ്പനിയിൽ. പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ ടൈപ്പ് റൈറ്റിങ് ഒക്കെ പഠിച്ചത് കൊണ്ട് അത്യാവശ്യം ടൈപ്പ് ചെയ്യാനും പിന്നെ മാനേജരെ സഹായിക്കുക ഒക്കെ ആയിരുന്നു എന്റെ ജോലി. അങ്ങിനെ ഇരിക്കുമ്പോൾ ആണ് അടുത്ത വീട്ടിലെ ജാനകി ചേച്ചി ഒരു ദിവസം വീട്ടിൽ വരുന്നത്. 'ജയന്ത് മാനേജരുടെ സ്വന്തം ആളല്ലേ. നീ വിചാരിച്ചാൽ ഗംഗക്ക് ഓട്ട് കമ്പനിയിൽ ഒരു ജോലി വാങ്ങിച്ചു കൊടുക്കാൻ പറ്റില്ലേ?' 'അതിപ്പോൾ പത്താം ക്ലാസും തോറ്റ് ഇരിക്കുന്ന ഗംഗക്ക് ഞാൻ എന്ത് ജോലി വാങ്ങി കൊടുക്കാൻ ആണ്? ലേബർ ജോലി ആണെങ്കിൽ ഇപ്പോൾ ഒഴിവൊന്നും ഇല്ല താനും. പിന്നെ ഉള്ളത് തൂപ്പ് ജോലി ആണ്. അത് വേണമെങ്കിൽ ഞാൻ പറയാം.' 'അതെങ്കിൽ അത്. അവളുടെ ചെലവിന് ഉള്ളത് ആവുമല്ലോ. പിന്നെ വെറുതെ വീട്ടിൽ ഇരുന്ന് മുരടിച്ചു പോവണ്ടല്ലോ.' അങ്ങിനെ ആണ് ഗംഗക്ക് ഓട്ടു കമ്പനിയിൽ ജോലി കിട്ടുന്നത്. അതിൽ ജാനകി ചേച്ചിക്കും ഗംഗക്കും എന്നോട് ഒരു പാട് നന്ദിയും ഉണ്ട്. അത് പല തവണ പറയുകയും ചെയ്തു. 10 മണിക്കാണ് ഓഫീസിൽ മാനേജരും മറ്റ്...